Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dowry Harassment

സ്ത്രീധന പീഡനം: നിരന്തര മര്‍ദനം, മുറിയില്‍ പൂട്ടിയിട്ടു; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി

കൊച്ചി: ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി. ഭര്‍തൃ പീഡനവും സ്ത്രീധന പീഡനവും ആരോപിച്ചാണ് വൈപ്പിന്‍ നായരമ്പലം കാട്ടിപ്പറമ്പില്‍ അനുരാജ് (30), ഇയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ഞാറക്കല്‍ പൊലീസില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്.

നാലു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ വിവാഹ സമയത്ത് സമ്മാനമായി ലഭിച്ച 21 സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുകയും ചെയ്തു.

ഇക്കാര്യം ഭര്‍ത്താവിന്‍റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും മുറിയില്‍ മൂന്നു ദിവസം പൂട്ടിയിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു.

National

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച് കൊ​ന്ന​താ​യി പ​രാ​തി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ജി​ല്ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30 ഓ​ടെ ഓ​ൾ​ഡ് ടോ​ങ്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മ​നീ​ഷ ആ​ണ് മ​രി​ച്ച​ത്. മ​ക​ളെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച് കൊ​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

ആ​റ് മാ​സം മു​മ്പാ​ണ് കു​ൽ​ദീ​പ് നാ​യ​ക്ക് എ​ന്ന​യാ​ളു​മാ​യി മ​നീ​ഷ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. കു​ൽ​ദീ​പ് സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് മ​നീ​ഷ​യെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി മ​നീ​ഷ​യു​ടെ സ​ഹോ​ദ​ര​ൻ പ്ര​ഹ്ലാ​ദ് പ​റ​ഞ്ഞു.

മാ​താ​പി​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കാ​ൻ കു​ൽ​ദീ​പ് പ​ല​പ്പോ​ഴും അ​നു​വ​ദി​ക്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും പ്ര​ഹ്ലാ​ദ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

തി​രു​വ​ള്ളൂ​രി​ല്‍ സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് തി​രു​വ​ള്ളൂ​രി​ല്‍ സ്ത്രീ​ധ​ന​പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും അ​റ​സ്റ്റി​ല്‍. ലോ​കേ​ശ്വ​രി​യു​ടെ ഭ​ര്‍​ത്താ​വ് പ​നീ​റും ഭ​ര്‍​തൃ​മാ​താ​വ് പൂ​ങ്കോ​ത​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലാം ദി​വ​സ​മാ​ണ് പൊ​ന്നേ​രി സ്വ​ദേ​ശി​നി​യാ​യ ലോ​കേ​ശ്വ​രി (24) ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 27ന് ​ആ​യി​രു​ന്നു​ക​ട്ടാ​വൂ​ർ സ്വ​ദേ​ശി പ​നീ​റു​മാ​യി (37) യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ് പ​നീ​ർ. യു​വ​തി​യു​ടെ വീ​ട്ടു​കാ​രോ​ട് 10 പ​വ​ൻ സ്ത്രീ​ധ​നം വേ​ണ​മെ​ന്നാ​ണ് പ​നീ​റി​ന്‍റെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും അ​ഞ്ച് പ​വ​ൻ ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ലോ​കേ​ശ്വ​രി​യു​ടെ വീ​ട്ടു​കാ​ർ സ​മ്മ​തി​ച്ച​ത്.

എ​ന്നാ​ൽ നാല് പ​വ​ൻ സ്വ​ർ​ണ​മാ​ണ് ലോ​കേ​ശ്വ​രി​ക്ക് സ്ത്രീ​ധ​ന​മാ​യി ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്. സ്വ​ർ​ണ​ത്തി​ന് പു​റ​മെ വ​സ്ത്ര​ങ്ങ​ളും ബൈ​ക്കും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ, വി​വാ​ഹ​ത്തി​ന് ശേ​ഷം ലോ​കേ​ശ്വ​രി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കു​ടും​ബ​ത്തി​ലെ മൂ​ത്ത മ​രു​മ​ക​ൾ​ക്ക് 12 പ​വ​ൻ സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ചി​രു​ന്നെ​ന്നും ബാ​ക്കി ഒ​രു പ​വ​ൻ സ്വ​ർ​ണം ഉ​ട​ൻ ല​ഭി​ക്ക​ണ​മെന്നും എസി വാങ്ങി നൽകണമെന്നും പറഞ്ഞായിരുന്നു ഉ​പ​ദ്ര​വം.

ക​ഴി​ഞ്ഞ ദി​വ​സം സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ ലോ​കേ​ശ്വ​രി, ഇ​ക്കാ​ര്യം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ക​യും ചെ​യ്തിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ലോ​കേ​ശ്വ​രി​യെ സ്വ​ന്തം വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Latest News

Corehub Up